
കൊച്ചി : എറണാകുളം എസ് ആര് എം റോഡില്‍ യുവാവിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമം. ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. യുവാവിന് നിസ്സാര പരുക്കേറ്റു. ഇയാളുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
റോഡില്‍ കത്തിവീശിയത് ചോദ്യം ചെയ്തയാളെയാണ് കൊല്ലാന്‍ ശ്രമിച്ചത്. യുവാവിനെ അര കിലോമീറ്ററോളം ബോണറ്റിലിട്ട് വലിച്ചുകൊണ്ടുപോയി. കാര്‍ ഓടിച്ചത് ലഹരിക്ക് അടിമയായ യുവാവാണെന്ന് പോലീസ് പറഞ്ഞു.
കാറില്‍ രണ്ടുപേരുണ്ടായിരുന്നു.
ഇതില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചിരുന്നയാള്‍ പുറത്തിറങ്ങി രക്ഷപ്പെട്ടു. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments