മാതാവിനെ മർദ്ദിച്ച് മകൻ , തടയാൻ ചെന്ന പിതാവിനും മർദ്ദനം : പ്രതി അറസ്റ്റിൽ

വീട്ടിലെത്തിയ പ്രതി അമ്മയെ അസഭ്യം പറഞ്ഞ് മർദ്ദിക്കുകയായിരുന്നു

പെരുമ്പാവൂർ : മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ. മാറംപിള്ളി പള്ളിക്കവല നടപറമ്പിൽ വീട്ടിൽ ഫാസിൽ (29) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് സംഭവം.

വീട്ടിലെത്തിയ പ്രതി അമ്മയെ അസഭ്യം പറഞ്ഞ് മർദ്ദിക്കുകയായിരുന്നു. തടയാൻ ചെന്ന പിതാവിനേയും മർദ്ദിച്ചു. പ്രതിക്കെതിരെ മൂന്ന് കേസുകൾ വേറെയുണ്ട്.

ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐ പി.എം റാസിഖ്, എ.എസ്.ഐ രതി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Share
Leave a Comment