ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

തിരുവനന്തപുരം: ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള ചർച്ചയ്ക്കാണ് ഇവരെ വിളിച്ചിരിക്കുന്നത്. നേരത്തെ എൻഎച്ച്എം ഡയറക്ടർ വിളിച്ച ചർച്ച സമവായത്തിലെത്തിയിരുന്നില്ല. പിന്നാലെ സമരം തുടരുമെന്ന് ആശമാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. അക്കമിട്ട് ആവശ്യങ്ങൾ ഉന്നയിച്ചിട്ടും ചർച്ചയ്ക്ക് തയ്യാറായില്ലെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്ന് മാത്രമാണ് പറയുന്നതെന്നുമായിരുന്നു സമരസമിതി നേതാവ് എസ് മിനി പറഞ്ഞത് ഒപ്പം മന്ത്രിയുമായി ചർച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്നും എൻഎച്ച്എം പ്രതിനിധികള്‍ വാഗ്ദാനം ചെയ്തിരുന്നു. ഉടൻ വേണമെന്നായിരുന്നു ആശമാർ അറിയിച്ചത്. പിന്നാലെയാണ് മന്ത്രിമാരുമായി ചർച്ചയ്ക്ക് വഴിവെച്ചത്.

Read Also: കണ്ണൂരിലെ പിഞ്ചുകുഞ്ഞിൻ്റെ കൊലപാതകം : 12 കാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി

സർക്കാരിന്റെ പക്കൽ പണമില്ലെന്നും സമയം കൊടുക്കണമെന്നും സമരത്തിൽ നിന്നും പിന്തിരിയണം എന്നുമാണ് എൻഎച്ച്എം പ്രതിനിധികൾ ആവശ്യപ്പെട്ടത്. അതിന് ആശമാർ തയ്യാറല്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. ഓണറേറിയം ഉത്തരവിലെ നമുക്കുള്ള സംശയങ്ങൾ ബോധ്യപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. നിലവിലെ ഓണറേറിയത്തിൽ ജീവിക്കാൻ കഴിയില്ലെന്ന് അറിയിച്ചു.

ഇന്ന് എൻഎച്ച്എം ഓഫീസിലാണ് ചർച്ച നടത്തിയത്. സമരം മതിയാക്കി പോകണമെന്നാണ് ആകെ പറയുന്നത്. ക്രമാനുഗതമായ വർധനവ് ഉണ്ടാകുന്നുണ്ടല്ലോയെന്നും പറയുന്നു. എന്നാൽ ആവശ്യത്തിൽ നിന്നും പിന്മാറില്ലെന്ന് സമരസമിതിയും അറിയിച്ചിട്ടുണ്ട്.

 

കഴിഞ്ഞ ദിവസമാണ് ആശ വർക്കർമാർക്ക് ഓണറേറിയം നൽകാനുള്ള മാനദണ്ഡം പിൻവലിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഓണറേറിയം നൽകുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള അഞ്ച് മാനദണ്ഡങ്ങൾ കൂടി പിൻവലിച്ചായിരുന്നു ഉത്തരവ്. പത്ത് മാനദണ്ഡങ്ങളിൽ അഞ്ചെണ്ണം നേരത്തെ പിൻവലിച്ചിരുന്നു.

 

Share
Leave a Comment