തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ അച്ഛനെയും മകനെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു. തിരുത്തിപറമ്പ് കനാല്‍ പാലം പരിസരത്ത് വെച്ചാണ് മോഹനന്‍, മകന്‍ ശ്യാം എന്നിവരെ വെട്ടിയത്.
രതീഷ് ( മണികണ്ഠന്‍ ), ശ്രീജിത്ത് അരവൂര്‍ എന്നിവരാണ് അച്ഛനെയും മകനെയും വീടിന് പുറത്ത് വെച്ച് വെട്ടിപരുക്കേല്‍പ്പിച്ചത്. ശ്യാമുമായി രതീഷ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇത് തടയാനെത്തിയ മോഹനന്റെ നെഞ്ചിലും മുതുകിലും കത്തി കൊണ്ട് ഇയാള്‍ കുത്തിപരുക്കേല്‍പ്പിക്കുകയായിരുന്നു. അതിന്‌ശേഷമാണ് ശ്യാമിന് നേരെ ഇവര്‍ പാഞ്ഞെത്തുന്നത്. ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ കുടുംബാംഗങ്ങളെയും ആക്രമിക്കാന്‍ രതീഷ് ശ്രമിച്ചു. കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.
Read Also: വേനൽമഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്; 40 കി.മി വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടെ മഴക്കും സാധ്യത
രതീഷ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നും കൃത്യമായ ക്രിമിനല്‍ പശ്ചാത്തലം ഇയാള്‍ക്കുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കാപ്പ ചുമത്തുന്നതിലടക്കം പൊലീസിന്റെ പരിഗണനയിലുള്ളയാളാണ് രതീഷ്. ഇരുകൈയ്യിലും കത്തിയുമായി രതീഷ് എത്തുകയായിരുന്നുവെന്നും അച്ഛനെയും സഹോദരനേയും കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ എത്തിയതെന്നും തങ്ങളെയും ആക്രമിക്കുമോ എന്നകാര്യത്തില്‍ പേടിയുണ്ടെന്നും കുടുംബം പറയുന്നു. ആക്രമണത്തില്‍ പരുക്കേറ്റ ഇരുവരെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടേറ്റ മോഹനന്റെ മുറിവ് ഗുരുതരമാണ്.
Leave a Comment