KeralaNews

വർക്കലയിൽ എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

ഡാന്‍സാഫ് ടീമും അയിരൂര്‍ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്

വര്‍ക്കല :  വർക്കലയിൽ എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍. വെള്ളറട കാരക്കോണം കുന്നത്തുകാല്‍ സ്വദേശികളായ പ്രവീണ്‍ (33), വിഷ്ണു (33), ഷാഹുല്‍ ഹമീദ് (25) എന്നിവരെയാണ് ജനതാമുക്ക് റെയില്‍വേ ഗേറ്റിനു സമീപത്ത് നിന്നും പുലര്‍ച്ചെ 2 മണിയോടെ ഡാന്‍സാഫ് ടീമും അയിരൂര്‍ പോലീസും പിടികൂടിയത്.

കാറില്‍ സഞ്ചരിക്കുകയായിരുന്നു ഈ സംഘം. ഇവര്‍ എംഡിഎംഎ ഉപയോച്ചിരുന്നുവെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button