
ന്യൂയോര്‍ക്ക്: ബഹിരാകാകാശ യാത്രികരായ സുനിതാ വില്ല്യംസിന്റേയും ബുച്ച് വില്‍മോറിന്റെയും കാത്തിരുന്ന ഭൂമിയിലേയ്ക്കുള്ള തിരിച്ചുവരവിനായുള്ള കൗണ്‍ഡൗണ്‍ ആരംഭിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒന്‍പത് മാസത്തിലേറെ ചെലവഴിച്ചതിന് പിന്നാലെയാണ് സ്‌പേക്‌സ് എക്‌സ് ക്രൂ 9ല്‍ ഭൂമിയിലേക്കുള്ള ഇരുവരുടെയും മടക്കം.
ഇന്ന് 8.15 ഓടെയാണ് ഡ്രാഗന്‍ സ്പേസ് ക്രാഫ്റ്റ് പേടകം തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. സുനിതയുമായുള്ള പേടകം രാവിലെ 10.30 നാണ് ബഹിരാകാശ നിലയം വിടുക. ബുധനാഴ്ച്ച പുലര്‍ച്ചെ 3.27 ഓടെ ഇരുവരും ഭൂമി തൊടും. സുനിതയ്ക്കും ബുച്ചിനും പുറമേ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും മടക്കയാത്രയില്‍ ഒപ്പമുണ്ട്.
ഡ്രാഗണ്‍ പേകടത്തിന്റെ തിരിച്ചുവരവിന് അനുയോജ്യമായ കാലാവസ്ഥയാണെന്ന് നാസ അറിയിച്ചു. പേടകത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലവുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന ഹാച്ചിംഗ് ക്ലോഷര്‍ ആണ് ഒന്നാം ഘട്ടം. അത് പൂര്‍ത്തിയായി. നാല് പേരും പേടകത്തില്‍ പ്രവേശിച്ചു. 10.25 ന് അണ്‍ഡോക്കിംഗ് ആരംഭിക്കും. ശേഷമാണ് നിലയവുമായി ബന്ധം വേര്‍പ്പെടുത്തി പേടകം ഭൂമിയിലേക്ക് തിരിക്കും. അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സോക്കോ ഉള്‍ക്കടലിലോ ആയിരിക്കും പേടകം പതിക്കുക.
Post Your Comments