Kerala

‘രക്ഷപ്പെടാന്‍ വീടിന് പുറത്തേയ്ക്ക് ഓടി, റോഡില്‍ കുഴഞ്ഞുവീണ് ഫെബിന്‍’- സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: കൊല്ലത്ത് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി ഫെബിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കുത്തേറ്റശേഷം രക്ഷപ്പെടാന്‍ ഫെബിന്‍ വീടിന് പുറത്തേയ്ക്ക് ഓടുന്നതും റോഡില്‍ കുഴഞ്ഞുവീഴുന്നതുമാണ് വീഡിയോയിലുള്ളത്. ഇത് കണ്ട് സമീപവാസികള്‍ ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. നെഞ്ചില്‍ രണ്ടിടങ്ങളിലായി ഫെബിന് ആഴത്തില്‍ കുത്തേറ്റിരുന്നു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്.

ഫെബിന്‍ ജോര്‍ജിനെ കൊലപ്പെടുത്താന്‍ നീണ്ടകര സ്വദേശിയായ തേജസ് രാജുവെത്തിയത് കൃത്യമായ ആസൂത്രണത്തോടെ

ഉളിക്കോവിലിലെ വീട്ടിലായിരുന്നു ഫെബിന്‍ ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച് ഫെബിനെ കുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റു. ഇരുവരേയും ഉടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫെബിന്റെ ജീവന്‍ രക്ഷിക്കാനായില്ല.ഫെബിനെ കൊലപ്പെടുത്തിയ തേജസ് രാജ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസ്‌ഐയുടെ മകനാണ്. കൊലയ്ക്ക് പിന്നാലെ തേജസ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

shortlink

Post Your Comments


Back to top button