കൊല്ലം: കൊല്ലം കളക്ട്രേറ്റിലും ബോംബ് ഭീഷണി. പത്തനംതിട്ട, തിരുവനന്തപുരം കളക്ട്രേറ്റുകള്‍ക്ക് പിന്നാലെയാണ് കൊല്ലം കളക്ടര്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത്. ജില്ലാ കളക്ടര്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ വിശദമായ പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും കളക്ട്രേറ്റ് പരിസരവും കെട്ടിടവും അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല.
Read Also: അരൂരിൽ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ
ഇന്ന് രാവിലെ പത്തനംതിട്ട കളക്ട്രേറ്റിലാണ് ആദ്യം ബോംബ് ഭീഷണി നേരിട്ടത്. പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക ഇ-മെയിലിലാണ് രാവിലെ 6:45 ഓടെ ഭീഷണി സന്ദേശം വന്നത്. ജാഗ്രതയുടെ ഭാഗമായി മുഴുവന്‍ ജീവനക്കാരേയും പുറത്തിറക്കി പോലീസ് പരിശോധന നടത്തി. സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. വ്യാജ ഇ-മെയില്‍ സന്ദേശമാണെന്നും ഉറവിടം ഉടന്‍ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
Leave a Comment