തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാനെതിരെ മൊഴി നല്‍കാതെ മാതാവ് ഷെമി. കട്ടിലില്‍ നിന്നു വീണ് തലയ്ക്കു പരുക്കേറ്റെന്ന മൊഴി ആവര്‍ത്തിച്ച് ഷെമി. പല ചോദ്യങ്ങളില്‍ നിന്നും ഷെമി ഒഴിഞ്ഞുമാറി. ഷെമിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. വെഞ്ഞാറമൂട് എസ്എച്ച്ഒ ആര്‍.പി.അനൂപ് കൃഷ്ണയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘത്തിനാണ് മൊഴി നല്‍കിയത്. കട്ടിലില്‍ നിന്നു വീണാല്‍ ഇത്രയും വലിയ പരുക്കേല്‍ക്കില്ലല്ലോ എന്ന് അന്വേഷണസംഘം ചോദിച്ചു. ആദ്യം വീണ ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വീണ് പരുക്കേറ്റെന്നായിരുന്നു മറുപടി. ഷെമി ചോദ്യങ്ങളോട് പൂര്‍ണമായും സഹകരിക്കാന്‍ തയാറായിട്ടില്ല. ആരോഗ്യസ്ഥിതി മോശമെന്ന് അന്വേഷണസംഘത്തെ അറിയിച്ചു.
Read Also: മന്ത്രി ആര്‍ ബിന്ദുവിന് ശാരീരിക പരിമിതിയുള്ളയാൾ നൽകിയ സ്ഥലംമാറ്റ അപേക്ഷ മാലിന്യത്തിനൊപ്പം
ആശുപത്രിയില്‍ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമിയുടെ മൊഴി പൊലീസ് ഞായറാഴ്ചയാണ് വീണ്ടും രേഖപ്പെടുത്തിയത്. കേസില്‍ അഫാനെ മൂന്നാം ഘട്ട തെളിവെടുപ്പിനായി ഇന്ന് വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കാമുകിയെയും അനുജനെയും കൊന്ന കേസിലാണ് മൂന്നു ദിവസത്തെ കസ്റ്റഡി.
കൂട്ടക്കൊലപാതക കേസില്‍ രണ്ടാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായിരുന്നു. പ്രതി അഫാനെ കൊല്ലപ്പെട്ട പിതൃ സഹോദരന്‍ ലത്തീഫിന്റെ ചുള്ളാളത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അഫാന്റെ പിതൃ സഹോദരന്‍ ലത്തീഫിന്റെയും ഭാര്യ സാജിദയുടെയും കൊലപാതകത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് തെളിവെടുപ്പ് നടന്നത്.
Leave a Comment