KeralaLatest NewsNews

വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ മയക്കു വെടിയേറ്റ കടുവ ചത്തു

പ്ലാസ്റ്റിക് പടുതയില്‍ പൊതിഞ്ഞ് കടുവയെ തേക്കടിയില്‍ എത്തിച്ചു

ഇടുക്കി : വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു. മയക്കു വെടിയേറ്റ കടുവ ദൗത്യ സംഘത്തിനു നേരെ ചാടിയിരുന്നു. ഇതോടെ കടുവയ്ക്കുനേരെ മൂന്നുതവണ വെടിയുതിര്‍ക്കുകയായിരുന്നു. സ്വയരക്ഷയുടെ ഭാഗമായാണ് വെടിയുതിര്‍ത്തത്. ഇതോടെയാണ് കടുവ ചത്തത്.

പ്ലാസ്റ്റിക് പടുതയില്‍ പൊതിഞ്ഞ് കടുവയെ തേക്കടിയില്‍ എത്തിച്ചു. വെറ്ററിനറി ഡോക്ടര്‍ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. ഇന്ന് പുലര്‍ച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിലെത്തിയ കടുവ പശുവിനെയും വളര്‍ത്തു നായയെയും കടിച്ചുകൊന്നിരുന്നു. ലയത്തിനോട് ചേര്‍ന്നുള്ള തേയിലത്തോട്ടത്തിലാണ് കടുവയെ കണ്ടെത്തിയത്.

എന്നാല്‍ മയക്കുവെടി വെക്കാനുള്ള സാഹചര്യം ഇവിടെ ഇല്ലാത്തതിനാല്‍ കടുവ മറ്റൊരു സ്ഥലത്തേക്ക് നീങ്ങിയ ശേഷമാണ് വെടിവെച്ചത്. ഇന്നലെ പകല്‍ മുഴുവന്‍ കടുവയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button