യേശുദാസിന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് ശിവഗിരി മഠം പ്രക്ഷോഭം നടത്തും

തിരുവനന്തപുരം : ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് ശിവഗിരി മഠം പ്രക്ഷോഭം നടത്തും.

ആചാര പരിഷ്കരണം ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വത്തിനു മുന്നിൽ അടുത്തമാസം നടത്തുന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യം ഇതായിരിക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. യേശുദാസിനു വേണ്ടി സംസ്ഥാന സർക്കാരും അനുകൂല നിലപാട് എടുക്കണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

 

Share
Leave a Comment