കോഴിക്കോട്: കോഴിക്കോട്: കനത്ത മഴയിൽ ഓവുചാലിലെ ഒഴുക്കിൽപെട്ട് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്നതിന് ഏകദേശം മൂന്ന് കിലോമീറ്ററിനടുത്താണ് മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം കോവൂർ-പാലാഴി എം.എൽ.എ റോഡിൽ മണലേരിത്താഴം കളത്തുംപൊയിൽ ശശിയാണ് മരിച്ചത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്.
കോവൂരിൽ നിന്ന് ഒരു കിലോമീറ്റർ മാറി എംഎൽഎ റോഡിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തിൽ ഓവുചാലിലെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വേനൽ മഴയിൽ ശക്തമായ കുത്തൊഴുക്കാണ് പ്രദേശത്ത് കൂടി കടന്നു പോകുന്ന ഓവിൽ ഉണ്ടായിരുന്നത്.
അതേസമയം, വർഷങ്ങളായി തുറന്നിട്ട നിലയിലാണ് ഓവുചാൽ ഉള്ളതെന്നും എല്ലാ മഴക്കാലത്തും വെള്ളം പരന്നൊഴുകുന്ന അവസ്ഥയിലാണ് പ്രദേശമെന്നും നാട്ടുകാർ പറഞ്ഞു.പ്രദേശത്ത് നിലവിൽ മഴ തുടരുകയാണ്. അഴുക്ക് ചാലിൽ വീഴാന്‍ കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ലായെങ്കിലും ഇയാൾ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പ്രദേശത്തുണ്ടായിരുന്നവർ പറയുന്നു.
Leave a Comment