ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കുള്ള മേല്‍ശാന്തിയായി എടപ്പാള്‍ മുതൂര്‍ കവപ്രമാറത്ത് മനയില്‍ അച്യുതന് നമ്പൂതിരിയെ (53) തെരഞ്ഞെടുത്തു. ആദ്യമായാണ് ഇദ്ദേഹം മേല്‍ശാന്തിയാകുന്നത്. നാലാം തവണയാണ് മേല്‍ശാന്തിസ്ഥാനത്തേക്ക് അപേക്ഷ നല്‍കുന്നത്.
ഭാഗവതാചാര്യനായ ഇദ്ദേഹം വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സംസ്കൃത അധ്യാപകനാണ്. പിതാവ്: നീലകണ്ഠന് നമ്പൂതിരി. മാതാവ്: പാര്‍വതി അന്തര്‍ജനം. ഭാര്യ: നിസ (മാറഞ്ചേരി ഗവ. സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക). മകന്: കൃഷ്ണദത്ത്.
Leave a Comment