ട്രംപ് ഭരണകൂടം 41-ഓളം രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാനിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു

ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്ഥാൻ, ഭൂട്ടാൻ, മ്യാൻമർ എന്നിവിടങ്ങളിലെ പൗരന്മാർക്കടക്കം നിയന്ത്രണങ്ങള്‍ വരും

വാഷിങ്ടണ്‍ : അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടിയെടുത്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വിസാ മാനദണ്ഡങ്ങളിലും പിടിമുറുക്കുന്നു. 41-ഓളം രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാനിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനുള്ള നടപടികളുമായിട്ടാണ് ട്രംപ് ഭരണകൂടം ലോകത്തെ ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത്.

രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച്‌ അവിടുത്തെ പൗരന്മാർക്ക് വിസാ വിലക്കുള്‍പ്പെടെ ഏർപ്പെടുത്താനാണ് നീക്കം. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്ഥാൻ, ഭൂട്ടാൻ, മ്യാൻമർ എന്നിവിടങ്ങളിലെ പൗരന്മാർക്കടക്കം നിയന്ത്രണങ്ങള്‍ വരും.

പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ വിസ റദ്ദാവുന്ന രാജ്യങ്ങള്‍:

അങ്കോള, ആന്റിഗ്വ ആൻഡ് ബർബുഡ, ബെലാറസ്, ബെനിൻ, ഭൂട്ടാൻ, ബുർക്കിനാഫാസോ, കാബോ വെർഡെ, കംബോഡിയ, കാമറൂണ്‍, ഛാഡ്, കോംഗോ, ഡൊമനിക്ക, ഇക്വിറ്റോറിയല്‍ ഗ്വിനിയ, ഗാംബിയ, ലൈബീരിയ, മലാവി, മൗറിറ്റീനിയ, പാകിസ്താൻ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂക്ക, സാവോ ടോമെ ആൻഡ് പ്രിൻസിപ്പെ, സിയെറ ലിയോണ്‍, ഈസ്റ്റ് തിമോർ, തുർക്ക്മെനിസ്താൻ, വനുവാതു

വിസ പൂർണ്ണമായും റദ്ദാക്കുന്ന രാജ്യങ്ങള്‍:

അഫ്ഗാനിസ്ഥാൻ, ക്യൂബ, ഇറാൻ, ലിബിയ, വടക്കൻ കൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനസ്വേല, യെമൻ

ഭാഗികമായി റദ്ദാക്കുന്ന രാജ്യങ്ങള്‍:

എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ

Share
Leave a Comment