
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക്ക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ പ്രധാന കണ്ണി കസ്റ്റഡിയില്‍. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂര്‍വ വിദ്യാര്‍ത്ഥി ആഷിഖ് ആണ് പൊലീസ് കസ്റ്റഡിയിലായത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ആഷിഖിന് കസ്റ്റഡിയിലെടുത്തത്. കോളജിലെ സെം ഔട്ടായ വിദ്യാര്‍ഥിയാണ് ആഷിഖ്. ഇയാള്‍ നിരന്തരം കോളജ് ഹോസ്റ്റലില്‍ എത്താറുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
Read Also: വര്‍ഷത്തില്‍ രണ്ട് കുത്തിവെപ്പ്: എച്ച്.ഐ.വി തടയാനുള്ള ഇൻജക്‌ഷൻ ‘ലെനാകപവിര്‍’ ട്രയൽ വിജയം
കേസില്‍ പിടിയിലായ ആകാശിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആഷിഖ് ആണ് കഞ്ചാവ് കൈമാറിയതെന്ന് പൊലീസിന് വിവരം ലഭിച്ചത്. പിന്നാലെ ആഷിഖിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വ്യാഴാഴ്ച എട്ടു മണിയോടെ/യാണ് ആഷിഖ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയത്. ആഷിഖ് മുന്‍പും കഞ്ചാവ് ഹോസ്റ്റലില്‍ എത്തിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കും. ഡാന്‍സാഫും കളമശേരി പൊലീസും ചേര്‍ന്നാണ് ആഷിഖിനെ കസ്റ്റഡിയിലെടുത്തത്.
ആഷിഖിന് ആകാശ് എത്ര രൂപ നല്‍കിയെന്നതിന് ഇയാളുടെ ഫോണും പൊലീസ് പരിശോധിക്കും. ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന നടത്തിയത് ഓഫറില്‍ എന്നാണ് പ്രതികളുടെ മൊഴി. മുന്‍കൂറായി പണം നല്‍കുന്നവര്‍ക്കാണ് ഓഫര്‍ അനുകൂല്യം ലഭിക്കുക. ആകാശിന്റെ ഫോണ്‍ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ബാങ്ക് ഇടപാടുകളും പരിശോധിക്കും. കേസില്‍ ആകാശിനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ആകാശിന്റെ മുറിയില്‍ താമസിച്ചിരുന്നവരെ കേന്ദ്രികരിച്ച് അന്വേഷണം നടത്തും. റെയ്ഡ് നടക്കുമ്പോള്‍ ഇവര്‍ മുറിയില്‍ ഉണ്ടായിരുന്നില്ല. തെളിവ് ലഭിച്ചാല്‍ ഇവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.
Post Your Comments