റംസാൻ മാസത്തിലും പാകിസ്ഥാനിൽ പള്ളിക്കുള്ളിൽ ഐഇഡി സ്ഫോടനം: ഭീകരതയുടെ തീ ആളിക്കത്തിച്ച പാകിസ്ഥാൻ സ്വയം വെണ്ണീറാകുമ്പോൾ

റംസാൻ മാസത്തിൽ പോലും പാകിസ്ഥാനിൽ തീവ്രവാദ സംഭവങ്ങൾ നടക്കുന്നുണ്ട്. റമദാനിന് മുന്നോടിയായി ഖൈബർ പഖ്തൂൺഖ്വയിലെ ഹഖാനിയ പള്ളിയിൽ ശക്തമായ ബോംബ് സ്ഫോടനം നടന്നു. ഇതിൽ അഞ്ച് പേർ മരിച്ചു. നൗഷേര ജില്ലയിലെ അകോറ ഖട്ടക് പട്ടണത്തിലാണ് ദാറുൽ ഉലൂം ഹഖാനിയ പള്ളി സ്ഥിതി ചെയ്യുന്നത്.

പെഷവാർ : റമദാൻ സമയത്ത് പാകിസ്ഥാനിലെ ഒരു പള്ളിയിൽ ബോംബ് സ്ഫോടനം ഉണ്ടായി. ഖൈബർ പഖ്തൂൺഖ്വയിലെ സൗത്ത് വസീറിസ്ഥാനിൽ പ്രാർത്ഥനയ്ക്കിടെയാണ് ഒരു പള്ളിയിൽ ശക്തമായ സ്ഫോടനം ഉണ്ടായത്. ഈ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അവരിൽ ജാമിയത്തിന്റെ മൗലാനയും ഉൾപ്പെടുന്നതായാണ് വിവരം. മൗലാന അബ്ദുള്ള നദീമിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:45 ന് മൗലാന അബ്ദുൾ അസീസ് പള്ളിയിലാണ് സ്‌ഫോടനം നടന്നതെന്ന് പാകിസ്ഥാൻ മാധ്യമമായ ദി ഡോൺ റിപ്പോർട്ട് ചെയ്യുന്നു. അതൊരു ഐഇഡി സ്ഫോടനമായിരുന്നു. പരിക്കേറ്റ മൂന്ന് പേരെ ജില്ലാ ആസ്ഥാന ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം ഭീകരതയുടെ തീ ആളിക്കത്തിച്ച പാകിസ്ഥാൻ തന്നെ അതിൽ എരിയുകയാണ്. റംസാൻ മാസത്തിൽ പോലും തീവ്രവാദ സംഭവങ്ങൾ നടക്കുന്നുണ്ട്. റമദാനിന് മുന്നോടിയായി ഖൈബർ പഖ്തൂൺഖ്വയിലെ ഹഖാനിയ പള്ളിയിൽ ശക്തമായ ബോംബ് സ്ഫോടനം നടന്നു. ഇതിൽ അഞ്ച് പേർ മരിച്ചു. നൗഷേര ജില്ലയിലെ അകോറ ഖട്ടക് പട്ടണത്തിലാണ് ദാറുൽ ഉലൂം ഹഖാനിയ പള്ളി സ്ഥിതി ചെയ്യുന്നത്.

സ്ഫോടനത്തിൽ ജംഇയ്യത്ത് ഉലമ-ഇ-ഇസ്ലാം സമിയുൾ ഹഖ് (ജെയുഐ-എസ്) നേതാവ് മൗലാന ഹമീദ് ഉൽ ഹഖിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം ഈ മദ്രസയുടെ (പള്ളി) വൈസ് പ്രിൻസിപ്പൽ ആയിരുന്നു. മദ്രസയുടെ പരിസരത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. പാകിസ്ഥാനിലെ ഏറ്റവും വലിയ മദ്രസകളിൽ ഒന്നാണ് ദാറുൽ ഉലൂം ഹഖാനിയ.

അതേ സമയം പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടന്ന ട്രെയിൻ റാഞ്ചൽ സംഭവത്തിന് ഇന്ത്യയെ കുറ്റപ്പെടുത്താൻ പാകിസ്ഥാൻ ശ്രമിച്ചു. എന്നാൽ ഇതിൽ ഇന്ത്യ ഇന്നലെ പാകിസ്ഥാനെ ശക്തമായി ശാസിച്ചു. ആഗോള ഭീകരതയുടെ കേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവൻ അറിയാമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

പാകിസ്ഥാൻ ആഭ്യന്തര പ്രശ്‌നങ്ങൾക്കും പരാജയങ്ങൾക്കും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വയം വിലയിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

Share
Leave a Comment