കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ അന്വേഷണ ചുമതല ഉണ്ടായിരുന്ന യൂണിറ്റില്‍ നിന്നും ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനെ മാറ്റി. അപ്രധാനമായ മറ്റൊരു യൂണിറ്റിലേക്ക് ആണ് മാറ്റിയത്. നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ഇഡി അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നതില്‍ ആരോപണ വിധേയനാണ് പി രാധാകൃഷ്ണന്‍. ഇദേഹത്തെ മാറ്റിയതിന്റെ കാരണം വ്യക്തമല്ല
കരുവന്നൂര്‍ കേസ് അന്വേഷിക്കുന്ന യൂണിറ്റിന്റെ തലപ്പത്തേക്ക് മലയാളിയായ പുതിയ ഡെപ്യൂട്ടി ഡയറക്ടറെ നിയോഗിച്ചു. നിലവില്‍ തമിഴ്‌നാട്ടില്‍ സേവനമനുഷ്ഠിക്കുന്ന രാജേഷ് നായരെയാണ് നിയോഗിച്ചത്. ഇഡി കൊച്ചി യൂണിറ്റിന് പുതിയ അഡീഷണല്‍ ഡയറക്ടര്‍ ആയി രാകേഷ് കുമാര്‍ സുമന്‍ ഐഎഎസ് ചുമതലയേല്‍ക്കും. ഈ മാസം 20ന് ചുമതല ഏറ്റെടുക്കും.
അതേസമയം ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നത് പ്രതിസന്ധിയിലായി. കെ രാധാകൃഷ്ണന്‍ എംപിയെ ചോദ്യം ചെയ്യാതെ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയില്ല. പാര്‍ലമെന്റ് സമ്മേളനം അടുത്തമാസം ആദ്യം മാത്രമേ അവസാനിക്കൂ. അതിനുശേഷം ഹാജരാകാം എന്നാണ് കെ രാധാകൃഷ്ണന്‍ അറിയിച്ചിട്ടുള്ളത്.
Leave a Comment