കൊച്ചി: കളമശ്ശേരി ഗവ പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന നടത്തിയത് ഓഫറില്‍ എന്ന് പ്രതികളുടെ മൊഴി. മുന്‍കൂറായി പണം നല്‍കുന്നവര്‍ക്കാണ് ഓഫര്‍ അനുകൂല്യം ലഭിക്കുക. ലഹരിക്കേസില്‍ ആരോപണ വിധേയരായ കെഎസ്യു പ്രവര്‍ത്തകരെ മൊഴി എടുത്ത് വിട്ടയച്ചു. പണം നല്‍കി പ്രാദേശിക ലഹരി മാഫിയ സംഘങ്ങളില്‍ നിന്നും കഞ്ചാവ് വാങ്ങിയെന്നാണ് വിവരം.
Read Also: സംസ്ഥാനത്ത് ഇന്നും കൊടുംചൂട്: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കഞ്ചാവ് കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റിന് സാധ്യതയുണ്ട്. പൂര്‍വവിദ്യാര്‍ത്ഥികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. സാങ്കേതിക സര്‍വകലാശാലയുടെ അന്വേഷണവും ഇന്ന് ആരംഭിക്കും. മൂന്ന് ദിവസം മുന്‍പാണ് ഹോസ്റ്റലിലെ പിരിവിനെക്കുറിച്ച് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഒരാഴ്ചയോളും നീരീക്ഷിച്ച ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. 500 – മുതല്‍ 2000 വരെ വിദ്യാര്‍ത്ഥികളില്‍ നിന്നും പിരിച്ചെന്നാണ് വിവരം.
Leave a Comment