എട്ടുവയസുള്ള മകളെ 29-ാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു: പിന്നാലെ താഴേയ്ക്ക് ചാടി ജീവനൊടുക്കി 37കാരി

 

പന്‍വേല്‍: എട്ടുവയസുള്ള മകളെ 29-ാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു. പിന്നാലെ താഴേയ്ക്ക് ചാടി ജീവനൊടുക്കി 37കാരി. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ പനവേലിലാണ് സംഭവം. ഫ്‌ലാറ്റിലെ 29ാം നിലയിലായിരുന്നു യുവതിയും കുടുംബവും താമസിച്ചിരുന്നത്. അടുത്തിടെയായി വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്ന യുവതി രാവിലെ മകളെയുമെടുത്ത് മുറിയില്‍ കയറുകയായിരുന്നു.

Read Also: യുവതിയെ ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്നും ഫോണിലൂടെ തലാഖ് ചൊല്ലിയെന്നും പരാതി

മൈഥിലി ദുവാ എന്ന 37കാരിയും 8 വയസുള്ള മകളുമാണ് മരിച്ചത്. പന്‍വേലിലെ പാലാപ്‌സിലെ മാരത്തോണ്‍ നെക്സ്റ്റിലായിരുന്നു ഇവര്‍ തങ്ങിയിരുന്നത്. യുവതി മുറിയില്‍ കയറി വാതില്‍ അടച്ചത് ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് കതക് തുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സമയത്ത് മുറിക്കുള്ളില്‍ നിന്ന് എട്ട് വയസുകാരിയും അമ്മയോട് മുറി തുറക്കാന്‍ ആവശ്യപ്പെട്ട് കരയുന്നതും കേട്ടിരുന്നുവെന്നാണ് 37കാരിയുടെ ഭര്‍ത്താവ് ആശിഷ് വിശദമാക്കുന്നത്.

എന്നാല്‍ ബാല്‍ക്കണിയിലെത്തിയ യുവതി മകളെ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ട ശേഷം കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. ഭര്‍ത്താവും ഫ്‌ലാറ്റിലെ ജീവനക്കാരും ചേര്‍ന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൈഥിലി ഏറെക്കാലമായി മാനസിക സമ്മര്‍ദ്ദം നേരിട്ട് ചികിത്സയിലായിരുന്നതായാണ് ഭര്‍ത്താവ് വിശദമാക്കുന്നത്. എന്നാല്‍ ഭര്‍ത്താവില്‍ നിന്നുള്ള പീഡനത്തേ തുടര്‍ന്നാണ് 37കാരി ജീവനൊടുക്കിയതെന്നാണ് മൈഥിലിയുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നത്. 13 വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്.

(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)

Share
Leave a Comment