മോസ്‌കോ : യുക്രെയ്‌നില്‍ ഉപാധികളോടെ വെടി നിര്‍ത്തലിന് തയാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. 30 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനാണ് റഷ്യ സമ്മതമറിയിച്ചിരിക്കുന്നത്. വെടി നിര്‍ത്തലിലൂടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പ്രഹരിക്കപ്പെടണം. വെടി നിര്‍ത്തല്‍ ശാശ്വത സമാധാനത്തിലേക്ക് എത്തിക്കുകയും വേണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കി.
മൂന്ന് വര്‍ഷമായി റഷ്യ- യുക്രെയ്ന്‍ യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് പുടിന്റെ പ്രഖ്യാപനം. വാര്‍ത്താ സമ്മേളനത്തിലാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ അമേരിക്ക മുന്നോട്ട് വച്ച ഉപാധിരഹിത വെടിനിര്‍ത്തല്‍ റഷ്യ തള്ളിയിരുന്നു. അത് യുക്രെയ്‌നിന് അനുകൂലമായ നിലപാടാണെന്നാണ് അന്ന് റഷ്യ പ്രതികരിച്ചിരുന്നത്. എന്നാലിപ്പോള്‍ ഇരുരാജ്യങ്ങളെയും സംബന്ധിച്ച് നിര്‍ണായക തീരുമാനമാണ് റഷ്യ സ്വീകരിച്ചിരിക്കുന്നത്.
റഷ്യയുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് ട്രംപിന്റെ പ്രതിനിധി മോസ്‌കോയിലെത്തിയിട്ടുണ്ട്. അതിനു പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ അനുകൂല നിലപാടുണ്ടായിരിക്കുന്നത്. യുക്രെയ്ന്‍ നേരത്തെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് അനുകൂല നിലപാടെടുത്തിരുന്നു
Leave a Comment