ഇടുക്കി : യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന്‍ ബെംഗളൂരുവിലെ ഹോസ്റ്റലില്‍ മരിച്ച സംഭവത്തിലാണ് ആരോപണം. തലയില്‍ മുറിവേറ്റതിനെ തുടര്‍ന്നാണ് ലിബിന്‍ മരിച്ചത്.
മുറിവില്‍ അസ്വാഭാവികതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി സഹോദരി വ്യക്തമാക്കി. കുളിമുറിയില്‍ വീണ് പരുക്കേറ്റാണ് മരണമെന്നാണ് കൂടെയുള്ളവര്‍ പറഞ്ഞത്. പരസ്പര വിരുദ്ധമായാണ് ഒപ്പം താമസിക്കുന്നവര്‍ സംസാരിക്കുന്നതെന്ന് കുടുംബം പറയുന്നു.
Leave a Comment