ലൗ ജിഹാദ് ആരോപണത്തിൽ 4000 പേരുടെ കണക്കുണ്ട്: ഷോണിൻ്റെ പ്രസ്താവന

കോട്ടയം: ലൗ ജിഹാദ് ആരോപണത്തിൽ 400 അല്ല 4000 പേരുടെ കണക്കുണ്ടെന്ന് ഷോൺ ജോർജ്. ചോദിച്ചാൽ ഈ കണക്ക് വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുത്തും. എത്ര എണ്ണം വേണമെങ്കിലും നൽകാൻ ഇവിടെ കണക്കുണ്ട്. ഇത് യാഥാർഥ്യമാണെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. മകളെ നഷ്ടമായവരുടെ പേരുകൾ പുറത്തുവിടുന്നത് ആ കുടുംബത്തെ പൊതുസമൂഹത്തിൽ അപമാനിക്കുന്നതിന് തുല്യമാകുമെന്ന് ഷോൺ പറഞ്ഞു.

ഒരു പ്രത്യേക വിഭാഗത്തിനെതിരെ എന്ത് പറഞ്ഞാലും കേസ് എടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇവിടെ ഏതെങ്കിലും രീതിയിൽ ഇത്തരം സംഘടനകൾക്ക് എതിരെ പ്രതികരിച്ചാൽ ഉടനെ പോലീസിന്റെ കേസെടുക്കുന്ന നിലപാട്  നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ഒന്നും മിണ്ടാതിരിക്കാൻ ഇത് അഫ്ഗാനിസ്താനോ, പാകിസ്താനോ അല്ല. ഇത് ഇന്ത്യയാണ്. ജനാധിപത്യരമായ എല്ലാ അവകാശങ്ങളും ഇന്ത്യൻ പൗരൻ എന്ന നിലയിൽ എല്ലാവർക്കും ഉണ്ട്.

ലൗ ജിഹാദ് ആരോപണത്തിൻ്റെ കണക്കുകൾ അതിൻ്റേതായ രീതിയിൽ ചോദിച്ചാൽ തീർച്ചയായും കണക്കുകൾ നൽകാനുണ്ട്. വിദ്വേഷ പ്രസംഗം എന്ന പേരിൽ പിസി ജോർജ് പറയുന്നത് ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ മുന്നിൽ വരുന്ന തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാട്ടലുകളുമാണ്. ഇതല്ലാതെ മറ്റൊരു മാർഗം നമുക്ക് ഇല്ലെന്ന് ഷോൺ പറഞ്ഞു. ‘വിദ്വേഷ പരാമര്‍ശ’ മെന്ന കേസില്‍ കോടതി ജാമ്യം നല്‍കിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് വീണ്ടും ചില പ്രസ്താവനകളുമായി പി സി ജോർജ് വീണ്ടും രംഗത്തെത്തിയത്.

ലൗ ജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോര്‍ജിന്റെ പരാമർശം. ഇത് വലിയ വിവാദമായിരുന്നു.

Share
Leave a Comment