തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചു : മാധ്യമപ്രവര്‍ത്തകയും ഭര്‍ത്താവും അറസ്റ്റില്‍

പള്‍സ് ന്യൂസ് ബ്രേക്ക് എഡിറ്റര്‍ രേവതി പൊഡഗാനന്ദയും ഭര്‍ത്താവ് ചൈതന്യയുമാണ് അറസ്റ്റിലായത്

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തകയും ഭര്‍ത്താവും അറസ്റ്റില്‍. ഹൈദരാബാദില്‍ വെച്ചാണ് ഇരുവരെയും തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ വീട് കയറിയാണ് അറസ്റ്റ്. പള്‍സ് ന്യൂസ് ബ്രേക്ക് എഡിറ്റര്‍ രേവതി പൊഡഗാനന്ദയും ഭര്‍ത്താവ് ചൈതന്യയുമാണ് അറസ്റ്റിലായത്.

രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചുള്ള കര്‍ഷകന്റെ ബൈറ്റ് സംപ്രേഷണം ചെയ്തതിനാണ് അറസ്റ്റ്. ബൈറ്റില്‍ മോശം പരാമര്‍ശങ്ങളുണ്ടെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രേവതിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. രേവതിയുടെ മൊബൈലും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു. പള്‍സ് ന്യൂസ് ബ്രേക്കിന്റെ ഓഫീസും സീല്‍ ചെയ്തു.

അതേസമയം, മാധ്യമപ്രവര്‍ത്തകയുടെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാണ്. രാഹുല്‍ ഗാന്ധിയെ അടക്കം ടാഗ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍.

Share
Leave a Comment