
കോഴിക്കോട് : വടകര കക്കട്ടിലില്‍ മധ്യവയസ്‌കനെ വെട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. കക്കട്ടില്‍ സ്വദേശി ലിനീഷ് കുമാറാണ് അറസ്റ്റിലായത്. മധുകുന്ന് സ്വദേശി ഗംഗാധരനാണ് കക്കട്ടില്‍ നഗരത്തില്‍ വെച്ച് വെട്ടേറ്റത്.
സമീപത്തെ കടയുടെ സി സി ടി വിയില്‍ അക്രമ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
തിങ്കളാഴ്ച വൈകിട്ടായിരുന്നു ഗംഗാധരന് വെട്ടേറ്റത്. കുറ്റ്യാടി പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
Post Your Comments