
റിയാദ് : രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് അറിയിപ്പ് പുറത്തിറക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ വർഷം ഈദുൽ ഫിത്ർ വേളയിൽ നാല് ദിവസത്തെ അവധി നൽകിയിട്ടുണ്ട്. ഈ നാല് ദിവസത്തെ അവധി 2025 മാർച്ച് 29, ശനിയാഴ്ച (റമദാൻ 29) പ്രവർത്തിദിനം അവസാനിക്കുന്നത് മുതൽ ആരംഭിക്കുന്നതാണ്.
സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 24 പ്രകാരം തൊഴിലാളികൾക്ക് ഈദുൽ ഫിത്ർ വേളയിലെ അവധി അനുവദിക്കാൻ രാജ്യത്തെ തൊഴിലുടമകളോട് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
Post Your Comments