
കണ്ണൂര്‍: ഉടന്‍ ഉദ്ഘാടനം നടത്താനിരുന്ന തട്ടുകട അടിച്ചു തകര്‍ത്തു. കൂത്തുപറമ്പിലാണ് സംഭവം. ഭിന്ന ശേഷിക്കാരനായ, കിണവക്കല്‍ സ്വദേശി അബ്ദുള്‍ റഷീദിന്റെ കടയാണ് അക്രമികൾ തകര്‍ത്തത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു
പോളിയോ ബാധിച്ച് രണ്ട് കാലിനും ചലന ശേഷി കുറവുള്ള റഷീദ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കണ്ണൂര്‍ – കൂത്തുപറമ്പ് റോഡിൽ പാരിസ് കഫെ എന്ന പേരില്‍ തട്ടുകട തുടങ്ങിയത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം. മുഖംമൂടി ധരിച്ച രണ്ട് പേരാണ് കട തകര്‍ത്തത്. സംഭവത്തിൽ രണ്ടേ കാല് ലക്ഷം രൂപയുടെ നഷ്ടമാണ് റഷീദിന് ഉണ്ടായത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments