കരുവാരകുണ്ടില്‍ കടുവയിറങ്ങി

 

മലപ്പുറം: മലപ്പുറം കരുവാരകുണ്ടില്‍ കടുവയിറങ്ങി. കരുവാരകുണ്ടിലെ കേരള എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്. റബ്ബര്‍ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും നടത്തിയ പരിശോധനയിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കടുവയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികള്‍ ആരംഭിച്ചതായി ഡിഎഫ്ഒ അറിയിച്ചു.

Read Also: ഇളയ മകന്‍ ഉള്‍പ്പടെ അഞ്ച് പേരുടെയും കൊലപാതക വിവരം ഷെമിയെ അറിയിച്ച് ഡോക്ടര്‍മാര്‍

കഴിഞ്ഞ ദിവസം കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കരുവാരക്കുണ്ട് സ്വദേശി ജെറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വനം വകുപ്പിന്റെ പരാതിയിലാണ് കരുവാരക്കുണ്ട് പൊലീസ് ജെറിനെതിരെ നടപടിയെടുത്തത്. മലപ്പുറം കരുവാരകുണ്ട് മണിക്കനാംപറമ്പില്‍ ജെറിനാണ് ആര്‍ത്തല എസ്റ്റേറ്റിന് സമീപം താന്‍ കണ്ട കടുവയുടേത് എന്ന പേരില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. പഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിന്‍ സമ്മതിച്ചു. നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനും ഭീതിയിലാക്കിയതിലും ജെറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Share
Leave a Comment