ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ കസ്റ്റഡിയില്‍ താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്ന് നടി രന്യ റാവു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നടി ആരോപണം ഉന്നയിച്ചത്. ഉദ്യോഗസ്ഥര്‍ കായികമായി തന്നെ വേദനപ്പിച്ചില്ലെങ്കിലും മോശം വാക്കുകളുപയോഗിച്ച് മാനസികമായി തകര്‍ത്തെന്ന് നടി പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞു.
Read Also: സിപിഎം നേതാവ് എ പത്മകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ശനം നടത്തി ബിജെപി നേതാക്കള്‍
എന്നാല്‍ ചോദ്യം ചെയ്യല്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും ഒരു ചോദ്യത്തിന് പോലും നടി ഉത്തരം നല്‍കിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അറിയിച്ചു. കോടതിയില്‍ എന്ത് പറയണമെന്ന് നടിയെ അഭിഭാഷകന്‍ പറഞ്ഞ് പഠിപ്പിച്ചതാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മാര്‍ച്ച് 24 വരെ നടിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 3ന് ആണ് 14 കിലോ സ്വര്‍ണവുമായി നടി ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്.
Leave a Comment