പാങ്ങോടും വര്‍ക്കലയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം

തിരുവനന്തപുരം: പാങ്ങോടും വര്‍ക്കലയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം. വര്‍ക്കലയില്‍ 13 ഉം 17 ഉം വയസ്സുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. കേസില്‍ കൊല്ലം ശക്തികുളങ്ങര സ്വദേശി മനു, 17 കാരനായ വര്‍ക്കല സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

പീഡനത്തിന് ഇരയായ മുതിര്‍ന്ന കുട്ടിയുടെ സഹപാഠിയായിരുന്നു 17 കാരന്‍. 13 കാരി സ്‌കൂളില്‍ പോകുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ ആണ് മനു.

അതേസമയം, പാങ്ങോട് പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വെമ്പായം കൊഞ്ചിറ സ്വദേശി ജിത്തുവിനെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്.

Share
Leave a Comment