തനിഷ്‌ക് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച: കവര്‍ന്നത് 25 കോടിയുടെ സ്വര്‍ണവും വജ്രവും പണവും

പട്‌ന: ബിഹാറില്‍ തനിഷ്‌ക് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ഷോറൂമില്‍ മുഖംമൂടി ധരിച്ച് അതിക്രമിച്ച് കയറിയ സംഘം ഉപഭോക്താക്കളെയും ജീവനക്കാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 25 കോടി രൂപയുടെ ആഭരണങ്ങളും പണവും കവര്‍ന്നു. അറാ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗോപാലി ചൗക്കിലുള്ള തനിഷ്‌ക് ബ്രാഞ്ചിലാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച രാവിലെ 10:30 ന് ഷോറൂം തുറന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം. ആറോഴം പേര്‍ കടയിലേക്ക് അതിക്രമിച്ചു കയറി സുരക്ഷാ ഉദ്യോഗസ്ഥരെ കീഴടക്കി ബന്ദികളാക്കിയാണ് കവര്‍ച്ച.

 

ആയുധധാരികളായ മോഷ്ടാക്കള്‍ ഉപഭോക്താക്കളോടും ജീവനക്കാരോടും കൈകള്‍ ഉയര്‍ത്താന്‍ ആവശ്യപ്പെടുന്നതും മോഷ്ടിച്ച വസ്തുക്കള്‍ ബാഗുകളിലാക്കി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. മോഷ്ടാക്കള്‍ പണവും, സ്വര്‍ണ്ണാഭരണങ്ങളും, വജ്രാഭരണങ്ങളും ഉള്‍പ്പെടെ വലിയൊരു തുകയുടെ സ്വത്ത് കൊള്ളയടിച്ചെന്ന് ഷോറൂം മാനേജര്‍ കുമാര്‍ മൃത്യുഞ്ജയ് പറഞ്ഞു. കാറിലാണ് കവര്‍ച്ചക്കാര്‍ എത്തിയത്. നാലില്‍ കൂടുതല്‍ പേരെ ഒരേസമയം അകത്ത് കടക്കാന്‍ അനുവദിക്കില്ല. അതിനാല്‍ ജോഡികളായി പ്രവേശനം അനുവദിച്ചു. ആറാമത്തെ ആള്‍ എത്തിയപ്പോള്‍, അയാള്‍ തലയ്ക്ക് നേരെ ഒരു പിസ്റ്റള്‍ ചൂണ്ടി, ആയുധം തട്ടിയെടുത്ത് ആക്രമിച്ചുവെന്നും അവരുടെ ബാഗുകളില്‍ ആഭരണങ്ങള്‍ നിറയ്ക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ അപകടത്തിലായപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ ജീവനക്കാര്‍ കൗണ്ടറുകള്‍ക്ക് പിന്നില്‍ ഒളിച്ചു.

സംഭവത്തെത്തുടര്‍ന്ന്, ഭോജ്പൂര്‍ പൊലീസ് സൂപ്രണ്ട് എല്ലാ സ്റ്റേഷന്‍ മേധാവികള്‍ക്കും വാഹന പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കി. കുറ്റവാളികളെ തിരിച്ചറിയാന്‍ സഹായിക്കുന്നതിനായി, സിസിടിവി ദൃശ്യങ്ങളും ഫോട്ടോകളും ജില്ലയിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചു. വാഹന പരിശോധനക്കിടെ അതിവേഗത്തില്‍ എത്തിയ കുറ്റവാളികള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു. പൊലീസ് തിരിച്ചും വെടിവെച്ച. ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. നിലവില്‍ അവര്‍ ചികിത്സയിലാണ്. തനിഷ്‌ക് ഷോറൂമില്‍ നിന്ന് രണ്ട് പിസ്റ്റളുകള്‍, 10 വെടിയുണ്ടകള്‍, മോഷ്ടിച്ച ആഭരണങ്ങള്‍, ഒരു പള്‍സര്‍ മോട്ടോര്‍സൈക്കിള്‍ എന്നിവ പൊലീസ് കണ്ടെടുത്തു.

 

 

Share
Leave a Comment