പത്തനംതിട്ട: സംസ്ഥാന കമ്മറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പരസ്യ വിമർശനം ഉന്നയിച്ച പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയംഗം പത്മകുമാറിനെ കാണാൻ ബിജെപി നേതാക്കൾ വീട്ടിൽ ചെന്നിരുന്നു. എന്നാൽ ബിജെപിയിലേക്കില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പത്മകുമാർ.
എസ്‌ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരില്ല. ബിജെപി ജില്ലാ പ്രസിഡൻ്റും മറ്റൊരാളും താൻ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്നു. അനുവാദം വാങ്ങാതെയാണ് വീട്ടിലെത്തിയത്. ഇവർ മുറിയുടെ ചിത്രം പകർത്തിയ ശേഷം തിരികെ പോയി. താൻ ഒരിക്കലും ബിജെപിയിലേക്ക് ഇല്ലെന്ന് ജില്ലാ പ്രസിഡൻറ് വി എ സൂരജിനെ പരസ്യമായി അറിയിക്കുന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് നടത്തിയ പ്രതികരണത്തിൽ വ്യക്തമാക്കി.
Leave a Comment