പെൺകുട്ടിയുടെ മൃതദേഹം വീടിനു തൊട്ടടുത്ത പ്രദേശത്ത്: മൃതദേഹങ്ങള്‍ക്ക് 25 ദിവസത്തെ പഴക്കം

മരത്തില്‍ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കാസർകോട് : ഇരുപത്തിയഞ്ചു ദിവസം മുൻപ് കാണാതായ 15-കാരിയേയും അയല്‍വാസി പ്രദീപിനേയും (42) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള ഗ്രൗണ്ടിനടുത്ത് മരത്തില്‍ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ക്ക് 25 ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. കാണാതാകുന്ന ദിവസം പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മൃതദേഹത്തിലും കാണപ്പെട്ടത്. ഇരുവരുടെയും മൃതദേഹത്തിന് സമീപം ഫോണും കത്തിയും കിടന്നിരുന്നു.

മൃതദേഹത്തിന് 25 ദിവസത്തെ പഴക്കമുണ്ടായിട്ടും ഇതുകണ്ടെത്താൻ പൊലീസിന് കഴിയാതെ പോയത് എന്തുകൊണ്ടാണെന്നും മൃതദേഹം പരിപൂർണമായി അഴുകിയ അവസ്ഥയിലായിട്ടും പ്രദേശവാസികള്‍ ഇത് അറിഞ്ഞില്ലെന്നതും ദുരൂഹത വർധിപ്പിക്കുന്നു.

Share
Leave a Comment