താമരശേരി: പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികളായ വിദ്യാർത്ഥികളെ വകവരുത്തുമെന്നു ഭീഷണി. താമരശേരി കോരങ്ങാട് ജിവിഎച്ച്എസ്എസിലെ പ്രധാന അദ്ധ്യാപകനാണ് ഭീഷണിക്കത്ത് ലഭിച്ചത്. പ്രതികളായ വിദ്യാർത്ഥികളെ കൊലപ്പെടുത്തുമെന്നും പരീക്ഷ എഴുതിപ്പിക്കില്ലെന്നും ഊമക്കത്തിൽ പറയുന്നു.
വിദ്യാർത്ഥികൾക്ക് എല്ലാ പരീക്ഷയും എഴുതാൻ കഴിയില്ലെന്നും പരീക്ഷ കഴിയുന്നതിന് മുമ്പ് വകവരുത്തുമെന്നും തപാൽ വഴി ലഭിച്ച കത്തിൽ പറയുന്നു. വിലാസമോ മറ്റ് വിവരങ്ങളോ എഴുതിയിരുന്നില്ല. കത്ത് ലഭിച്ചയുടനെ സ്കൂൾ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
Leave a Comment