KeralaLatest NewsNews

രാസലഹരിയുമായി യുവാവ് പിടിയിൽ : എൽഎസ്ഡി സ്റ്റാമ്പ് കണ്ടെടുത്തു

നീണ്ടൂർ ഭാഗത്ത് വിതരണം ചെയ്യുന്നതിനായിട്ടാണ് മയക്കുമരുന്നുകൾ സൂക്ഷിച്ചിരുന്നത്

മൂവാറ്റുപുഴ : രാസലഹരിയും, എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ. വടക്കേക്കര നീണ്ടൂർ മുക്കത്ത് വീട്ടിൽ ഫ്രീജോ (33) യെയാണ് വടക്കേക്കര പോലീസ് പിടികൂടിയത്. എംഡിഎംഎയും , എൽഎസ്ഡി സ്റ്റാമ്പും വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഇവിടെനിന്നും മൂന്നു ഗ്രാം എംഡിഎംഎയും, 0.3 ഗ്രാം തൂക്കം വരുന്ന എൽഎസ്ഡി സ്റ്റാമ്പും കണ്ടെടുത്തു. നീണ്ടൂർ ഭാഗത്ത് വിതരണം ചെയ്യുന്നതിനായിട്ടാണ് മയക്കുമരുന്നുകൾ സൂക്ഷിച്ചിരുന്നത്. പിടികൂടിയ സംഘത്തിൽ എസ് ഐ മാരായ എം.എസ്.ഷെറി, ഗിരീഷ്, അഭിലാഷ്, എഎസ് ഐ ഡിക്സൻ ഔസേഫ്, എസ് സി പി ഒ മാരായ ശ്രീകാന്ത്, പ്രദീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button