KeralaLatest NewsNews

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം : പ്രതി അഫാന്റെ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞു

അഡ്വക്കേറ്റും ആര്യനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായ കെ ഉവൈസ് ഖാന്‍ ആണ് വക്കാലത്ത് ഒഴിഞ്ഞത്

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞു. അഡ്വക്കേറ്റും ആര്യനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായ കെ ഉവൈസ് ഖാന്‍ ആണ് വക്കാലത്ത് ഒഴിഞ്ഞത്.

ഉവൈസ് ഖാന്‍ കേസ് ഏറ്റെടുത്തത് കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റിന് പരാതി ലഭിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് വക്കാലത്ത് ഒഴിഞ്ഞത്.

അതേ സമയം അഫാന്‍ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണു. രാവിലെ ആറരയോടെ പാങ്ങോട് സ്റ്റേഷനിലാണ് സംഭവം. അഫാനുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടത്.

കൊല്ലപ്പെട്ട മുത്തശ്ശി സല്‍മാബീവിയുടെ കുടുംബവീട്ടിലും ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ആയുധം വാങ്ങിയ കടയിലും ഉള്‍പ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അഫാന് ദേഹാസ്വാസ്ഥ്യമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button