
അംബാല : ഹരിയാനയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഹരിയാനയിലെ സോണിപഥിലാണ് ദാരുണമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇതില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ യുവാക്കള്‍ അപമാനിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. വന്ദേ ഭാരത് ട്രെയിനിന് മുന്നില്‍ ചാടിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
Post Your Comments