
മുംബൈ: മുംബൈയിൽ നിന്ന് കണ്ടെത്തിയ താനൂർ സ്വദേശികളായ പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റി. പുനെയിൽ എത്തിച്ച കുട്ടികളെ ഉച്ചയോടെ താനൂർ പൊലീസിന് കൈമാറും. ഇന്ന് വൈകുന്നേരം അഞ്ചരയോടെ പൂനെയിൽ നിന്ന് മടങ്ങും. ട്രെയിനിലാണ് പെൺകുട്ടികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത്. നാളെ ഉച്ചക്ക് 12 മണിയോടെ തിരൂരിലെത്തും.ഗരീബ് രഥ് എക്സ്പ്രസിലാണ് മടക്കം. കുട്ടികളെ നാട്ടില്‍ എത്തിച്ച ശേഷം കൗൺസലിംഗ് അടക്കം നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
Read Also: ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും ആത്മഹത്യ : ഭർത്താവ് നോബിയുടെ പ്രകോപനം കാരണമായെന്ന് പോലീസ്
താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടു പേരെയും ബുധനാഴ്ച്ച 11 മണിയോടെയാണ് കാണാതായത്. റഹീമിനൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പോലീസിന് വിവരം ലഭിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയത്. മാസ്‌ക് ധരിച്ചിരുന്നു. സുഹൃത്തിന്റെ വിവാഹത്തിനായാണ് മുംബൈയിൽ എത്തിയതെന്നാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയോട് പറഞ്ഞത്. സുഹൃത്ത് കൂട്ടാന്‍ വരുമെന്നു പറഞ്ഞെങ്കിലും ഇയാള്‍ വരുന്നതിനുമുമ്പ് പെണ്‍കുട്ടികള്‍ പാര്‍ലറില്‍നിന്ന് പോകുകയായിരുന്നു. കുട്ടികള്‍ പാർലറിൽ എത്തിയ വിവരം മഹാരാഷ്ട്ര പോലീസിനും മലയാളി സമാജത്തിനും കേരള പോലീസ് കൈമാറിയിരുന്നു. പോലീസും സമാജം പ്രവര്‍ത്തകരും എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ രക്ഷപ്പെടുകയായിരുന്നു. അതിനുശേഷമാണ് ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ കയറിയത്.
Post Your Comments