Latest NewsNewsInternational

മസ്‌കിന് വീണ്ടും തിരിച്ചടി: സ്റ്റാര്‍ഷിപ്പ് മൂന്നാം തവണയും പൊട്ടിത്തെറിച്ചു

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം മൂന്നാം തവണയും പൊട്ടിത്തെറിച്ചു. സ്‌പേസ് എക്‌സിന്റെ എട്ടാമത്തെ പരീക്ഷണ വിക്ഷേപണമാണ് ഇതോടെ വീണ്ടും പരാജയപ്പെട്ടത്. ടെക്‌സസില്‍ നിന്ന് കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളിലാണ് സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചത്.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം : ഇടുക്കിയിൽ 65കാരന് രണ്ട് വർഷം കഠിന തടവ് വിധിച്ച് കോടതി

വിക്ഷേപിച്ച് മിനിറ്റുകള്‍ക്ക് ശേഷം സ്‌പേസ് എക്‌സിന് സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. റോക്കറ്റ് കുതിച്ചുപൊങ്ങിയ ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്‌ഫോടനത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു. വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്റെ ഹെവി ബൂസ്റ്റര്‍ ഭാഗം മൂന്നാംവട്ടവും ഭൂമിയിലെ യന്ത്രക്കൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെങ്കിലും മുകളിലെ ഷിപ്പ് ഭാഗം നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്നുള്ള പൊട്ടിത്തെറിയായിരുന്നു ഇത്.

സ്റ്റാര്‍ഷിപ്പിന്റെ കഴിഞ്ഞ ഏഴാം പരീക്ഷണ വിക്ഷേപണത്തിലും സമാനമായി ബൂസ്റ്റര്‍ മെക്കാസില്ല പിടികൂടുകയും, ഷിപ്പ് പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. സ്റ്റാര്‍ഷിപ്പിന്റെ എട്ടാം പരീക്ഷണ വിക്ഷേപണത്തില്‍ ബൂസ്റ്ററില്‍ നിന്ന് വേര്‍പെട്ട ശേഷം ഷിപ്പുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായി സ്‌പേസ് എക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

മനുഷ്യന്‍ ഇതുവരെ നിര്‍മ്മിച്ച ഏറ്റവും വലിയ റോക്കറ്റാണ് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ആകെ ഉയരം. താഴെയുള്ള സൂപ്പര്‍ ഹെവി ബൂസ്റ്റര്‍, മുകളിലെ സ്റ്റാര്‍ഷിപ്പ് സ്‌പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഭാഗങ്ങളാണ് ഈ ബഹിരാകാശ വിക്ഷേപണ വാഹനത്തിനുള്ളത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് സൂപ്പര്‍ ഹെവി ബൂസ്റ്ററിന്റെ കരുത്ത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകള്‍ ബഹിരാകാശത്തേക്ക് ഉയര്‍ത്താന്‍ കഴിയും. 52 മീറ്ററാണ് ഏറ്റവും മുകളിലെ ഷിപ്പ് ഭാഗത്തിന്റെ ഉയരം. സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഫ്‌ളോറിഡയിലെ വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button