
റാഞ്ചി: ബിജെപി നേതാവ് സീത സോറനു നേരെ വധശ്രമം. ധന്‍ബാദിലെ സരായ്‌ധേലയിലുള്ള ഹോട്ടല്‍ മുറിയില്‍ വെച്ച് മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് ദേവാശിഷ് ഘോഷ് സീതയ്ക്കു നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) തലവനുമായ ഷിബു സോറന്റെ മരുമകളുമാണ് സീത സോറന്‍.
സരായ്‌ധേല പൊലീസ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ദേവാശിഷ് ഘോഷ് കൊല്ലുക എന്ന ഉദ്ദേശത്തോടെ പിസ്റ്റള്‍ പുറത്തെടുത്ത് സീതയ്ക്ക് നേരെ ചൂണ്ടിയത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഭടന്മാര്‍ ഉടന്‍ തന്നെ അയാളെ പിടികൂടുകയും പൊലീസിന് കൈമാറുകയുമായിരുന്നു. പിസ്റ്റളും പൊലീസിന് കൈമാറിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.
Post Your Comments