
കോഴിക്കോട്: കോടഞ്ചേരിയില്‍ നിന്ന് കാണാതായ വയോധികയെ ഏഴാം നാള്‍ മരിച്ചനിലയില്‍ കണ്ടെത്തി. മംഗലം വീട്ടില്‍ ജാനു(75) ആണ് മരിച്ചത്. ഈ മാസം ഒന്നാം തിയതിയാണ് ജാനുവിനെ കാണാതായത്. പോലീസും ഡോ?ഗ് സ്‌ക്വാഡും നാട്ടുകാരും സന്നദ്ധ സംഘടന പ്രവര്‍ത്തകരും നടത്തിയ തിരച്ചിലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
Read Also: ഇഡി പരിശോധന : എസ്ഡിപിഐയെ നിരോധിക്കാനുള്ള സാധ്യതയേറി
ഇന്നലെ വലിയകൊല്ലി പള്ളിക്കുന്നേല്‍ മലയില്‍ കാട്ടില്‍ വസ്ത്രങ്ങള്‍ കണ്ടെത്തിയിരുന്നു. വസ്ത്രം ഉണ്ടായിരുന്നതിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. ജാനുവിന് ഓര്‍മക്കുറവുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. എങ്ങനെയാണ് ജാനു ഇവിടെയത്തിയത് എന്നതില്‍ വ്യക്തതയില്ല.
Post Your Comments