കാല് തല്ലിയൊടിക്കാനുള്ള കൊട്ടേഷന് പകരമായി അക്രമികള്‍ വാഹനം കത്തിച്ചു

ഫറോക്ക് :  കാലു തല്ലിയൊടിക്കാന്‍ നല്‍കിയ കൊട്ടേഷന്‍ ഏറ്റെടുത്ത് അക്രമികള്‍ ചുങ്കം സ്വദേശിയുടെ വാഹനം ആളുമാറി കത്തിച്ചു. കാല് തല്ലിയൊടിക്കാനുള്ള കൊട്ടേഷന് പകരമായി അക്രമികള്‍ വാഹനം കത്തിച്ചുവെന്ന് കൊട്ടേഷന്‍ നല്‍കിയയാളെ അറിയിച്ചപ്പോഴാണ് വാഹനം മാറിപ്പോയ കാര്യം വ്യക്തമാകുന്നത്. സംഭവത്തില്‍ കൊട്ടേഷന്‍ നല്‍കിയയാളേയും ഏറ്റെടുത്തവരേയും പൊലീസ് അറസ്റ്റ് ചെയ്തു. ചുങ്കം സ്വദേശിയും ടൂവീലര്‍ വര്‍ക്ക് ഷോപ്പ് ഉടമയുമായ റിധുവിന്റെ കാലു തല്ലി ഒടിക്കാന്‍ കൊട്ടേഷന്‍ കൊടുത്ത ഫറോക്ക് കോളേജ് കരുമകന്‍ കാവിന് സമീപം നടുവിലക്കണ്ടിയില്‍ ലിന്‍സിത്ത് ശ്രീനിവാസനേയും കൊട്ടേഷന്‍ ഏറ്റെടുത്ത സംഘത്തില്‍ പെട്ട കുരിക്കത്തൂര്‍ സ്വദേശി ജിതിന്‍ റൊസാരിയോയേയും ഫറോക്ക് എസിപി എ.എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്‌ക്വാഡും ഫറോക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് ടി എസ് സബ് ഇന്‍സ്പെക്ടര്‍ ലതീഷ് , എന്നിവരും ചേര്‍ന്ന് പിടികൂടി.

read also: അഫാന്‍ ഇളയ മകനെ ആക്രമിച്ച വിവരം ഉമ്മയെ അറിയിച്ചു:  ഷെമീനക്ക് ദേഹാസ്വാസ്ഥ്യം

റിധുവിന്റെ കൂട്ടുകാരന്റെ അയല്‍വാസിയായ ലിന്‍സിതിന്റെ അച്ഛനുമായി റിധുവും, കൂട്ടുകാരനും വഴക്കിട്ടതിലുള്ള വിരോധം കാരണമാണ് കൊട്ടെഷന്‍ കൊടുത്തതെന്ന് ലിന്‍സിത് പോലീസിന് മൊഴി കൊടുത്തു.കൊട്ടെഷന്‍ ഏറ്റെടുത്ത ജിതിന് എതിരെ നിരവധി അടിപിടി ലഹരി കേസുകള്‍ നിലവിലുണ്ട്. കൊട്ടെഷന്‍ സംഘത്തിലെ മൂന്നാമന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. റിധുവിന്റെ കൂട്ടുകാരനും ലിന്‍സിതും അയല്‍വാസികളാണ്. അവിടെ നടന്ന ഒരു തര്‍ക്കവുമായി ബന്ധപ്പെട്ട് അടിപിടി നടന്നതിന് കഴിഞ്ഞ മാസം ലിന്‍സിതിന്റെ അച്ഛന്റെ പരാതിപ്രകാരം വാഴക്കാട് പോലീസ് സ്റ്റേഷനില്‍ റിധു വിനെതിരെയും ലിന്‍സിത് റിധുവിനെ ഭീഷണിപ്പെടുത്തുകയും കൂട്ടുകാരനെ തല്ലുകയും ചെയ്തതിന് പന്തീരാങ്കാവ് സ്റ്റേഷനില്‍ ലിന്‍സിതിനെതിരെയും കഴിഞ്ഞ വര്‍ഷം കേസ്സ് നിലവിലുണ്ട്.

Share
Leave a Comment