മലപ്പുറം: മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍ എത്തിയതായി സൂചന. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പെണ്‍കുട്ടികള്‍ തിരൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് പോയത്. എടവണ്ണ സ്വദേശിയായ ഒരു യുവാവും പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈയിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു. യുവാവ് മുംബൈയിലേക്ക് പോയെന്ന് വീട്ടുകാരും പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണം മുംബൈയിലേക്ക് പൊലീസ് വ്യാപിപ്പിച്ചു.
Read Also: ബസിൽ യാത്രക്കാരിയോട് ലൈംഗിക അതിക്രമം കാണിച്ചയാൾ പിടിയിൽ
മലപ്പുറം താനൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം വ്യാപകമായി തുടരുകയാണ്. ഇന്നലെ ഉച്ചയോടെയാണ് താനൂര്‍ ദേവദാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവരെ കാണാതായത്. പരീക്ഷയ്ക്കായി പോയ പ്ലസ് ടു വിദ്യാര്‍ഥിനികളെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. പെണ്‍കുട്ടികള്‍ ഇന്നലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സിസിടിവി ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു. ഇന്നലെ ഉച്ചക്ക് 12 മണിക്ക് ശേഷമാണ് പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയിലാണ് പെണ്‍കുട്ടികളുടെ ദൃശ്യം പതിഞ്ഞത്.
Leave a Comment