മദ്യപിച്ചത് ചോദ്യം ചെയ്ത മാതാവിനെ കഴുത്തറുത്ത് കൊന്ന് ചാക്കിലാക്കി

ലക്‌നൗ: മദ്യലഹരിയില്‍ വീട്ടിലെത്തിയ മകന്‍ അമ്മയെ കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ബറോലി ഗ്രാമത്തിലാണ് 70 വയസുകാരി അതി ക്രൂരമായി കൊലപ്പെട്ടത്. മദ്യപിച്ചതിന് ശകാരിച്ചതാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ മകന്‍ സുമിത് (30) നെ പൊലീസ് അറസ്റ്റ് ചെയ്തു. അരിവാളുകൊണ്ട് കഴുത്തറുത്താണ് പ്രതി കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Read Also: പെൺമക്കളുമൊത്ത് ആത്മഹത്യ ചെയ്ത ഷൈനി ഭർത്താവിൽ നിന്ന് നേരിട്ടത് കടുത്ത മാനസിക സമ്മർദ്ദം : ശബ്ദ സന്ദേശം പുറത്ത്

തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. സഹോദരിയുടെ വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ സുമിത് അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യപിച്ചെത്തിയതിന് അമ്മ ഇയാളെ ശകാരിച്ചു. പ്രകോപിതനായ സുമിത് അരിവാളുകൊണ്ട് എഴുപത് വയസുള്ള അമ്മയുടെ കഴുത്തറുത്തു. കൊലപാതകത്തിന് ശേഷം ഇയാള്‍ മൃതശരീരം ചാക്കില്‍ കെട്ടി കരിമ്പിന്‍ തോട്ടത്തില്‍ കുഴിച്ചുമൂടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

 

Share
Leave a Comment