നെടുമങ്ങാട് : കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടില്‍ മരിച്ച നിലയില്‍. നെടുമങ്ങാട് നെട്ട സ്വദേശി സതീഷ് കുമാറാണ് മരിച്ചത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. 2021 ഏപ്രിലില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ ജയിലിലായത്.
ജാമ്യത്തിലിറങ്ങിയ സതീഷ് വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. തലക്ക് ക്ഷതമേറ്റ നിലയിലാണ് മൃതദേഹം. വീട്ടിന്റെ അടുക്കള വാതില്‍ തുറന്ന നിലയിലുമാണ്. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
സതീഷിനെ രണ്ടുദിവസമായി കാണാതായതോടെ സഹോദരങ്ങള്‍ വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു. ഹാളില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Leave a Comment