
കൊച്ചി:സംസ്ഥാനത്തെ റാഗിങ് കേസുകളില്‍ യുജിസിയെ കക്ഷി ചേര്‍ക്കാനുള്ള സുപ്രധാന തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. റാഗിങ് കേസുകള്‍ പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിങിലാണ് നിര്‍ണായക തീരുമാനം. റാഗിങ് നിരോധന നിയമം പ്രകാരം സംസ്ഥാനത്തെ കോളേജുകളില്‍ പ്രത്യേക നിയമങ്ങള്‍ രൂപീകരിക്കണമെന്നും സര്‍ക്കാരിനും പ്രവര്‍ത്തന ഗ്രൂപ്പ് രൂപീകരിക്കാമെന്നും പ്രത്യേക ബെഞ്ച് നിര്‍ദേശിച്ചു.
ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് മറുപടി സത്യവാങ്മൂലം നല്‍ാനും കോടതി നിര്‍ദേശിച്ചു.ജില്ല- സംസ്ഥാന തല റാഗിങ് നിരോധന കമ്മിറ്റികളുട പ്രവര്‍ത്തനങ്ങള്‍ രേഖാമൂലം ഉറപ്പ് വരുത്തണം.ജില്ല- സംസ്ഥാന കമ്മിറ്റികള്‍ ഇതുവരെ രൂപീകരിച്ചിട്ടില്ലെങ്കില്‍ എത്രസമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കണമെന്നും നിലവിലുള്ള റാഗിങ് നിരോധന നിയമങ്ങള്‍ പരിശോധിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ജില്ല-സംസ്ഥാന തല കമ്മിറ്റികളാണ് റാഗിങ് നിരോധന നിയമപ്രകാരം ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. യുജിസിയെ കക്ഷി ചേര്‍ക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. കോടതിയില്‍ ഹാജരാകാന്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി. ഇന്നലെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് റാഗിങ് കേസുകള്‍ക്കായി പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ നിര്‍ദേശിച്ചത്.
സംസ്ഥാനത്തെ കോളജുകളിലും സ്‌കൂളുകളിലും റാഗിങ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്.
Post Your Comments