
കീവ് : ഒടുവിൽ നിലപാടിൽ അയവ് വരുത്തി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. സമാധാനത്തിനായി ട്രംപുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി അറിയിച്ചു. സൈനിക സഹായം നിര്‍ത്തുമെന്ന യുഎസ് പ്രഖ്യാപനത്തിന് പിന്നാലെയാണ് സെലന്‍സികി ട്രംപിന് മുന്നില്‍ കീഴടങ്ങിയത്.
ആരും അനന്തമായ യുദ്ധം ആഗ്രഹിക്കുന്നില്ല. അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കേണ്ട സമയമാണിതെന്നും സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു. സമാധാന ചര്‍ച്ചകള്‍ക്കും സഹകരണത്തിനും തയാറാണ്. യുക്രെയ്‌നികളാണ് സമാധാനം കൂടുതലും ആഗ്രഹിക്കുന്നത്. ട്രംപിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും പോസ്റ്റില്‍ പറയുന്നു.
യുക്രെയ്നിന്റെ സുരക്ഷക്കായി ഏത് കരാറിലും ഒപ്പിടാന്‍ തയാറാണ്. യുഎസ് സഹായങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും സെലന്‍സ്‌കി വ്യക്തമാക്കി. മിസൈലുകളും ദീര്‍ഘദൂര ഡ്രോണുകളും ബോബുകളും സിവിലയന്‍മാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും യുക്രെയ്ന്‍ നടത്തില്ല, റഷ്യയും ഇക്കാര്യം അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്രംപും സെലെന്‍സ്‌കിയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നപരിഹാരത്തിന് തീരുമാനമാകാതെ കൂടിക്കാഴ്ച ഒടുവില്‍ വാക്കേറ്റത്തിലാണ് കലാശിച്ചത്. ഇതിന് പിന്നാലെയാണ് അമേരിക്ക കടുത്ത നടപടി സ്വീകരിച്ചത്.
ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ അമേരിക്ക യുക്രെയ്ന് സാമ്പത്തിക, ആയുധ സഹായം നല്‍കില്ല. പ്രശ്‌ന പരിഹാരത്തിന് യുക്രെയ്ന്‍ സമ്മതിച്ചാല്‍ മാത്രമേ ഇനി സഹായിക്കൂവെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത്.
Post Your Comments