KeralaLatest NewsNews

കുപ്രസിദ്ധ ഗുണ്ടകളായ നാലു പേരെ കാപ്പ ചുമത്തി നാടു കടത്തി

 

തൃശൂര്‍ : വലപ്പാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകളായ നാലു പേരെ കാപ്പ ചുമത്തി നാടു കടത്തി. വലപ്പാട് കോതകുളം ബീച്ച് സ്വദേശികളായ കാരേപറമ്പില്‍ ഹരികൃഷ്ണന്‍ (28), കണ്ണംപറമ്പില്‍ സുരമോന്‍ (നിഖില്‍ 33),
കാരേപറമ്പില്‍ കണ്ണപ്പന്‍ (ജിതിന്‍ -32), കാഞ്ഞിരപറമ്പില്‍ ചന്തു (ഹരികൃഷ്ണ- 27) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാര്‍ നല്‍കിയ ശുപാര്‍ശയില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി ഹരിശങ്കര്‍ ആറു മാസത്തേയ്ക്ക് നാടുകടത്തി ഉത്തരവിട്ടത്.

Read Also: റാഗിങ് കേസുകൾ; സുപ്രധാന തീരുമാനവുമായി ഹൈക്കോടതി

കാരേപറമ്പില്‍ ഹരികൃഷ്ണന്‍ വലപ്പാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2014 ല്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ ഒരു കേസിലും 2014ല്‍ വാടാനപ്പള്ളിയിലെ അന്‍സില്‍ കൊലപാതക കേസിലും 2014 ല്‍ മറ്റൊരു വധശ്രമ കേസിലും 2015ല്‍ ഒരു അടി പിടി കേസിലും 2019ല്‍ ഒരു വധ ശ്രമ കേസിലും പ്രതിയാണ്. അടിപിടി, വധശ്രമം അടക്കം14 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍.

കണ്ണംപറമ്പില്‍ സുരമോന്‍ എന്ന് വിളിക്കുന്ന നിഖില്‍ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസുകളിലും വധശ്രമകേസുകളും ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കാരേപറമ്പില്‍ കണ്ണപ്പന്‍ എന്ന് വിളിക്കുന്ന ജിതിന്‍ വധശ്രമ കേസുകളും അടിപിടി കേസുകളു ഉള്‍പ്പെടെ 17 ഓളം ക്രിമിനല്‍ കേസുകളുണ്ട്. കാഞ്ഞിരപറമ്പില്‍ ചന്തു എന്നു വിളിക്കുന്ന ഹരികൃഷ്ണനും 3 വധശ്രമകേസുകളും 4 അടിപിടി കേസുകളും അടക്കം 9 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. വലപ്പാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷ്, സബ് ഇന്‍സ്‌പെക്ടര്‍ ഹരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുബി, ആഷിക് എന്നിവരാണ് കാപ്പ ചുമത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button