KeralaLatest NewsNews

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ദമ്പതികൾ തട്ടിയെടുത്തത് കോടികൾ : ഇരുവരും അറസ്റ്റിൽ

കുറച്ച് ദിവസം മുമ്പ് വിദേശത്ത് നിന്ന് തിരിച്ചെത്തിയ വിനീഷും ലിനുവും എറണാകുളത്ത് വ്യാജ പേരില്‍ താമസിച്ച് വരികയായിരുന്നു

കൊല്ലം : അഞ്ചലില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന ദമ്പതികള്‍ അറസ്റ്റില്‍. പത്തനാപുരം കലഞ്ഞൂര്‍ സ്വദേശി വിനീഷ് ജസ്റ്റിനെയും ഭാര്യ ലിനുവിനെയുമാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്. അഞ്ചലില്‍ ഏദന്‍സ് പാര്‍ക്ക് ഗ്ലോബല്‍ എന്ന സ്ഥാപനത്തിന്റെ മറവിലാണ് ദമ്പതികള്‍ തട്ടിപ്പ് നടത്തിയത്.

വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 50 ലക്ഷത്തിലധികം രൂപ ഇവര്‍ കമ്മീഷനായി വാങ്ങിയിരുന്നു. ആദ്യം കുറച്ച് പേരെ ഇവര്‍ വിദേശത്ത് എത്തിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് പറഞ്ഞ ജോലിയോ ശമ്പളമോ താമസ സൗകര്യമോ ലഭിച്ചിരുന്നില്ല. പിന്നീട് പണം നല്‍കിയവരും കബളിപ്പിക്കപ്പെടുകയായിരുന്നു.

2022ലാണ് അഞ്ചല്‍ പോലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. അഞ്ചല്‍ സ്റ്റേഷനില്‍ മാത്രം 64 പേര്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് കേസെടുത്ത ശേഷം വിനീഷും ലിനുവും ബിസിനസ് പങ്കാളി ടോണി സജിയും നാട്ടില്‍ നിന്നു മുങ്ങി.

ദമ്പതികള്‍ വിദേശത്തേക്കാണ് കടന്നത്. കുറച്ച് ദിവസം മുമ്പ് തിരിച്ചെത്തിയ വിനീഷും ലിനുവും എറണാകുളത്ത് വ്യാജ പേരില്‍ താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button