ബെര്‍ലിന്‍ : ജര്‍മനിയില്‍ അമിത വേഗതയില്‍ എത്തിയ കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ പരുക്ക് ഗുരുതരമാണ്. ജര്‍മന്‍ നഗരമായ മാന്‍ഹൈമിലാണ് അപകടം നടന്നത്.
കറുത്ത നിറത്തിലുള്ള ഒരു എസ് യു വി വേഗതയിലെത്തുകയും ബോധപൂർവം കാല്‍നട യാത്രക്കാരിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ 40കാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.
ഇയാള്‍ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Leave a Comment