ആലപ്പുഴ: ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രണ്ട് താലൂക്കുകൾക്ക് പ്രാദേശിക അവധി. മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 13 ദിവസം നീണ്ടു നിൽക്കുന്ന 13 കരക്കാരുടെ ഉത്സവമാണ് അരങ്ങേറുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകളുടെ വരവ് ആരംഭിച്ചു കഴിഞ്ഞു.
കെട്ടുകാഴ്ചകളും കുത്തിയോട്ടപ്പാട്ടുകളും കുതിര മൂട്ടിൽ കഞ്ഞിയുമൊക്കെയായി 13 കരകളും ഉത്സവം ആഘോഷമാക്കും. പൂര്‍ണമായും തടിയിൽ നിര്‍മ്മിച്ച 92 അടി വരെ ഉയരമുളളവയാണ് ഇവിടുത്തെ കെട്ടുകാഴ്ചകൾ. കുഭഭരണി നാളിൽ കാഴ്ച കണ്ടത്തിൽ കെട്ടുകാഴ്ചകൾ നിരക്കും. ഭഗവതി എഴുന്നള്ളി കരക്കാരെ അനുഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ചെട്ടികുളങ്ങരക്കാർ ഈ ദിവസങ്ങളിൽ നാട്ടിലെത്തും. ഓണാട്ടുകരക്കാരുടെ ഒത്തുചേരലിന്റെ ഉത്സവം കൂടിയാണ് ചെട്ടികുളങ്ങര ഭരണി. നാടൊന്നാകെ ആഘോഷിക്കാനായി മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ തന്നെ കുത്തിയോട്ടം ആരംഭിച്ചു കഴിഞ്ഞു.
Leave a Comment